|    Nov 22 Thu, 2018 12:20 am
FLASH NEWS
Home   >  News Today   >  

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി െ്രെഡവര്‍ വിശ്രമമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

Published : 9th November 2018 | Posted By: sruthi srt

കൊട്ടാരക്കര: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ െ്രെഡവര്‍ കൊട്ടാരക്കര കിഴക്കേകര കല്ലുവിള പുത്തന്‍ വീട്ടില്‍ ഓമനക്കുട്ടനെയാണ് (52) ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ജീവനക്കാരുടെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ സ്ഥിരമായി പോകാത്ത ഇയാള്‍ മിക്കപ്പോഴും ഇവിടെയാണ് അന്തിയുറങ്ങാറുള്ളത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകുന്നതാണ് പതിവ്. ഇന്ന് പുലച്ചെ നാലുമണിക്കും ഇയാള്‍ ഉറങ്ങുന്നത് ഒരുസഹപ്രവര്‍ത്തകന്‍ കണ്ടിരുന്നു.സുരക്ഷാ സംബന്ധമായുള്ള അഗ്‌നിശമന സേന ഘടിപ്പിച്ചിരിക്കുന്ന പൈപ്പില്‍ കയറില്‍ കെട്ടി തൂങ്ങി നില്‍ക്കുകയായിരുന്നു. കുടുംബവുമായി അകന്ന് കഴിയുന്നതിന്റെ വിഷമവും നൈരാശ്യവുമാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ജോലി സംബന്ധമായ സമ്മര്‍ദ്ദം ഇല്ലെന്നും എം പാനല്‍ ജിവനക്കാരനായതിനാല്‍ ഒഴിവ് ഉണ്ടാകുന്നത് പ്രകാരം ജോലി ചെയ്യുന്നതില്‍ മടി കാണിച്ചിരുന്നില്ലെന്നും കൊട്ടാരക്കര എ.ടി.ഒ സുധീര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞിരുന്നത്. വീടുമായി അകന്നു കഴിയുകയായിരുന്നെങ്കിലും ഭാര്യ അടുത്തിടെ ഓമനക്കുട്ടനെ ജോലി സ്ഥലത്ത് സന്ദര്‍ശിച്ചിരുന്നതായും പറയുന്നു. കൊട്ടാരക്കര പൊലീസെത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss