|    Dec 11 Tue, 2018 3:50 am
FLASH NEWS
Home   >  National   >  

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Published : 7th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ഈ വര്‍ഷം ജൂലൈയില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവിയൊഴിഞ്ഞതിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്തേക്ക് കൃഷ്ണസ്വാമിയുടെ നിയമനം. ജൂണില്‍ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചൊഴിഞ്ഞ ശേഷം സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസോസിയേറ്റ് പ്രൊഫസറും സെന്റര്‍ ഫോര്‍ അനലറ്റികില്‍ ഫിനാന്‍സ് ഏക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. നേരത്തെ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും റിസര്‍വ് ബാങ്കിന്റെയും വിദഗ്ദ്ധ സമിതികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിംഗ്‌കോര്‍പറേറ്റ് ഗവര്‍ണന്‍സ് നയവിദ്ഗദ്ധന്‍ എന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ പ്രശസ്തനാണ് അദ്ദേഹം. ഐഐടിയിലും ഐഐഎമ്മിലും ഉന്നതവിദ്യാഭ്യാസം നേടിയ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം യുഎസിലെ ചിക്കാഗോയിലാണ് ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ധനമന്ത്രാലയത്തില്‍ നടക്കുന്നതിനിടെയാണ് പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss