കെപി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി: മുഖ്യമന്ത്രി

കെപി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി: മുഖ്യമന്ത്രി
X
oomenchandi2

തൃശൂര്‍:  കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന കെപി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ്‌ക്ലബിന്റെ നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ മാണി രാജിവെക്കേണ്ടെന്ന് തീരുമാനിക്കാനുള്ള കാരണം ഇതാണ്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം കോടതി വിശ്വനാഥനെ സമ്പൂര്‍ണ കുറ്റവിമുക്തനാക്കി. തനിക്ക് ഒന്നും ചെയ്യാനായില്ല. പാമൊയില്‍ കേസിലും ഇതുതന്നെയായിരുന്നു അവസ്ഥ. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന കോടതി അംഗീകരിച്ചു.

നേരത്തെ പ്രതി പട്ടികയില്‍ വന്നപ്പോള്‍ തന്നെ രാജിവെച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. മന്ത്രി മാണിയുടെ രാജിപ്രശ്‌നം തള്ളുന്നത് ഈ അനുഭവങ്ങള്‍ വെച്ചാണ്. നിയമവകുപ്പ് മന്ത്രി മാണിയില്‍ നിന്ന് എടുത്ത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ നിയമ വകുപ്പിന് ഒരു ബന്ധവുമില്ല. മുമ്പ് താന്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളത്.

കോടതി വിധി തങ്ങള്‍ക്കിഷ്ടമുള്ള പോലെയാണ് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചരിപ്പിക്കുന്നത്. അരുവിക്കരയിലും ലോക് സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായ വിജയം തദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ജനകീയ കോടതി വിധി തന്റെ നിലപാടിനെ ശരിവെക്കുമെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it