|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സ്ത്രീ പ്രവേശനം: ഹിന്ദുക്കള്‍ തെരുവിലിറങ്ങിയിട്ടില്ല, നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കെപിഎംഎസ്

Published : 1st November 2018 | Posted By: afsal ph

 


കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു സമൂഹം ഒന്നായി തെരുവിലിറങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കെപിഎംഎസ്. അതേസമയം, കേരളത്തിന്റെ പൊതുമനസ് കോടതി വിധിയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിട്ടില്ലെന്നതും വസ്തുതതാണ്. നിലവില്‍ കൂടുതല്‍ ചര്‍ച്ചകളാണ് ആവശ്യം. കെപിഎംഎസിന്റെ നേതൃത്വത്തില്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിച്ചിരിക്കുന്ന നിലപാട് ചരിത്രപരമായ വൈരുദ്ധ്യമാണ്. നവോത്ഥാന മൂല്യങ്ങളെ എതിര്‍ക്കാനാണ് എന്‍എസ്എസ് സമരത്തിലൂടെ ശ്രമിക്കുന്നത്. അത് ചരിത്രത്തെ മനസിലാക്കാതെയുള്ള പ്രതിഷേധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആരോപിച്ചു.
സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പാര്‍ശ്വവല്‍കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇതുവഴി നീതി ലഭിക്കും. സര്‍ക്കാര്‍ പൊതു ഇടമെന്ന നിലയില്‍ ശബരിമലയില്‍ ആര്‍ക്കും പോകാമെന്ന സുപ്രിം കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പ്രവേശനത്തിനെ കെപിഎംഎസ് എതിര്‍ക്കുന്നില്ല. വിധി രാജ്യത്തിന്റെ നിയമമാണ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നെന്ന അഭിപ്രായത്തെ കെപിഎംഎസ് സര്‍ക്കാര്‍ നയത്തെ അനുകൂലിക്കുകയാണെന്ന തരത്തില്‍ വ്യാഖാനിക്കപെടേണ്ടെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss