|    Dec 19 Wed, 2018 6:58 pm
FLASH NEWS
Home   >  Kerala   >  

കെ പി ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കി; പോലിസ് തന്നെ പമ്പയില്‍ തിരിച്ചെത്തിക്കും

Published : 17th November 2018 | Posted By: mtp rafeek

തിരുവല്ല: ഇന്നു പുലര്‍ച്ചെയോട ശബരിമലയില്‍ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കി. റാന്നി പോലിസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ശശികലയെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ റാന്നി പോലിസ് സ്‌റ്റേഷന്‍ വളഞ്ഞിരുന്നു.

ജാമ്യമെടുത്ത് ശശികലയെ വീണ്ടും പമ്പയില്‍ എത്തിക്കാനാണ് പോലിസ് ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്. റാന്നി പോലിസ് സ്‌റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. തന്നെ തിരിച്ച് ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടണമെന്ന ആവശ്യമാണ് ശശികല മുന്നോട്ടുവച്ചത്. എന്നാല്‍, കോടതിയില്‍ ഹാജരാക്കും അവിടെ നിന്ന് ജാമ്യത്തില്‍ പോകാം എന്ന നിലപാടിലായിരുന്നു പോലിസ്. എന്നാല്‍, സംഘപരിവാര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് തന്നെ ഇവരെ തിരികെ പമ്പയില്‍ എത്തിക്കാനാണ് തീരുമാനിച്ചതെന്ന് അറിയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലിസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാര്‍ സംഘടനാ നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss