|    Dec 14 Fri, 2018 11:31 am
FLASH NEWS

കോപ്പിയടിച്ചെന്ന് ആരോപണം; വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടിമരിച്ചു

Published : 28th November 2018 | Posted By: basheer pamburuthi

കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആരോപിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. കോളജില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കോളജിലെ കോപ്പിയടി തടയുന്നനുള്ള സ്‌ക്വാഡിനു മുന്നില്‍ ഹാജരാക്കി. ചോദ്യം ചെയ്ത സ്‌ക്വാഡംഗങ്ങള്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനുപുറമെ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതായും പറയപ്പെടുന്നു. അധ്യാപകരുടെ നടപടിയില്‍ മനംനൊന്ത് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കോളജിനു മുന്നിലെ റെയില്‍പാളത്തിലെത്തി തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss