|    Nov 19 Mon, 2018 2:19 am
FLASH NEWS
Home   >  Kerala   >  

കൊല്ലത്ത് വെള്ളപൊക്ക ഭീഷണി, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍

Published : 15th August 2018 | Posted By: sruthi srt

കൊല്ലം: ശക്തമായ മഴയില്‍ കൊല്ലം ജില്ലയിലും കനത്തനാശനഷ്ടം. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശമായ കുളത്തുപ്പുഴയിലാണ് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നത്. കുളത്തുപ്പുഴ ബസ് ഡിപ്പോ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കൂടാതെ ശങ്കിലി വനമേഖലയിലും കുറവന്താവളം മങ്കലാങ്കുന്നിലും ഉരുള്‍പൊട്ടി. കുളത്തൂപുഴയില്‍ വെള്ളം കയറിയതോടെ തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അര അടി കൂടി ഉയര്‍ത്തി. അഞ്ചര അടി ആണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

വെള്ളം കയറിയ കുളത്തുപുഴ ബസ് ഡിപ്പോ

അതിനിടെ,തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തില്‍ വെള്ളം കയറി. ഇതോടെ, ആദിവാസി മേഖലയായ 50 ഏക്കര്‍ പ്രദേശത്തെക്ക് എത്തിച്ചരാനുള്ള ഏക പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന െ്രെടബല്‍ ഹോസ്റ്റലിലെ കുട്ടികളെ െ്രെടബല്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. കല്ലുവെട്ടംകുഴിയില്‍ ആറ്റിറമ്പ് പ്രദേശത്ത് വെള്ളം കയറിയതോടെ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്കായി കല്ലുവെട്ടാംകുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് തുറക്കുക. പുനലൂര്‍, തെന്മല, ആര്യങ്കാവ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആയുര്‍, അഞ്ചല്‍ റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം തടസപ്പെട്ടു. കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ ഇടപ്പാളയം മുസഌം പള്ളിക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തില്‍ തുടര്‍് നടപടികള്‍ക്ക് ഫോറസ്റ്റ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി്.ന്യൂ ആര്യങ്കാവ്, തെന്‍മല കണ്ണറ ഭാഗങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണിട്ടുണ്ട്. റെയില്‍വേ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നു. ട്രെയിന്‍ ഗതാഗതം കുറച്ചുനേരം തടസപ്പെട്ടേക്കും.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്ക് അടച്ചു. ഇവിടെനിന്നുള്ള ബോട്ടിങും നിര്‍ത്തിവച്ചിരിക്കുകയാണ്. ജലാശയങ്ങളിലെ വിനോദസഞ്ചാരം ഒഴിവാക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.അതേസമയം,ജില്ലയില്‍ ഭുരിഭാഗം വില്ലേജ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജാഗ്രതാ നിര്‍ദേശം നടത്തുന്നുണ്ട്. ഇവിടെ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss