|    Nov 18 Sun, 2018 3:26 pm
FLASH NEWS
Home   >  Kerala   >  

കൊല്ലത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 3 മരണം: നിരവധി പേര്‍ക്ക് പരിക്ക്

Published : 13th August 2018 | Posted By: sruthi srt

കൊല്ലം: കൊല്ലം ഇത്തിക്കര പാലത്തിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 3 മരണം.21 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 7 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.കെഎസ്ആര്‍ടിസി െ്രെഡവര്‍ മലപ്പുറം കല്ലില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി തെക്കേ പുത്തന്‍പുരയില്‍ പി ടി സുഭാഷ്, ലോറി െ്രെഡവര്‍ തിരുനെല്‍വേലി സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്.

പുറത്തെടുക്കുമ്പോള്‍ ലോറി ഡ്രൈവര്‍ക്ക് ഹൃദയത്തുടിപ്പ് ഉണ്ടായിരുന്നു. ഇയാളെ ഉടന്‍ ഐസിയു ആംബുലന്‍സില്‍ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്.മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.

മരിച്ച സുഭാഷ്

ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss