|    Nov 18 Sun, 2018 1:52 pm
FLASH NEWS
Home   >  News now   >  

ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്ന് കോടിയേരി

Published : 5th November 2018 | Posted By: mtp rafeek

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന ഉത്തരവിടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ചാണ് എടുത്തതെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു.

ശബരിമലയില്‍ അക്രമം നടത്താന്‍ ബിജെപി ആസൂത്രണം നടത്തി. ഇക്കാര്യത്തില്‍ തന്ത്രി കുടുംബത്തെപ്പോലും ഒപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. ആരുടെയെങ്കിലും വാക്കുകേട്ട് പ്രവര്‍ത്തിക്കേണ്ടയാളല്ല തന്ത്രി. തന്ത്രി കുടുംബം ബാഹ്യശക്തികള്‍ക്ക് വിധേയമായി സമൂഹം അര്‍പ്പിച്ച വിശ്വാസവും ബഹുമാനവും ഇല്ലാതാക്കരുത്- കോടിയേരി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss