|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Kerala   >  

മാധ്യമ കൂച്ചുവിലങ്ങ് ജനാധിപത്യത്തോടുള്ള വെല്ലുവിളി : കൊടിക്കുന്നില്‍

Published : 30th November 2018 | Posted By: G.A.G

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍ മറ്റു പ്രശസ്തവ്യക്തികള്‍ എന്നിവരുമായി സംസാരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിയന്ത്രണം ഫാഷിസ്റ്റ് നടപടിയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരേയും പീഡനവും അക്രമവും കൊലപാതകവും നടത്തുന്ന സിപിഎം നേതാക്കള്‍ക്കെതിരേയും വാര്‍ത്തനല്‍കിയതിലുള്ള അസഹിഷ്ണുതയാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പിണറായി സര്‍ക്കാരിന്റെ കിരാതവാഴ്ചയുടെ മറ്റൊരു ഉല്‍പ്പന്നമാണ് മാധ്യമനിയന്ത്രണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss