|    Nov 17 Sat, 2018 5:40 am
FLASH NEWS
Home   >  News now   >  

വെള്ളം വെള്ളം സര്‍വത്ര, കൊച്ചിക്കാര്‍ക്ക് മൂന്നുനാള്‍ കുടിവെള്ളമില്ല

Published : 9th August 2018 | Posted By: G.A.G

ഇടുക്കി , ഇടമലയാര്‍, അണക്കെട്ടുകള്‍ തുറന്നതിനെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന കൊച്ചിക്കാര്‍ തീരെ പ്രതീക്ഷിക്കാത്ത മറ്റൊരു പ്രശ്‌നം. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മൂന്ന് ദിവസം കുടിവെള്ളം മുടങ്ങും. ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവാപ്പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചതാണ് കാരണം. ഇതു മൂലം വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ല എന്ന അവസ്ഥയിലായി കൊച്ചിക്കാര്‍. പുഴയിലെ വെള്ളം കലങ്ങിയ ചളി കൂടിയതിനാലാണ് പമ്പിങ്ങ് നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss