|    Sep 23 Sun, 2018 4:18 pm
FLASH NEWS
Home   >  Kerala   >  

കൊച്ചിയില്‍ നിന്ന് 20 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍

Published : 19th August 2018 | Posted By: sruthi srt

കൊച്ചി: കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ 20 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും.

4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss