|    Dec 19 Wed, 2018 1:06 pm
FLASH NEWS
Home   >  Kerala   >  

അയോഗ്യനാക്കിയതിനെതിരേ കെ എം ഷാജി സുപ്രിംകോടതിയില്‍

Published : 19th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയസ്വഭാവമുള്ളതും വ്യക്തിഹത്യ ചെയ്യുന്നതുമായി ലഘുലേഖ വിതരണം ചെയ്‌തെന്ന കേസില്‍ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയ വിധിക്കെതിരേ മുസ്്‌ലിം ലീഗ് നേതാവ് കെ എം ഷാജി സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നു ഹരജിയില്‍ ഷാജി ചൂണ്ടിക്കാട്ടി. വിവാദ ലഘുലേഖയ്ക്ക് തന്റെ അനുവാദമുണ്ടോയെന്ന് കോടതി പരിശോധിച്ചില്ലെന്നും അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അപ്പീലില്‍ അവകാശപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ എം ഷാജിയെ അയോഗ്യനാക്കി അഴീക്കോട് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതേ ബെഞ്ച് മുമ്പാകെ കെ എം ഷാജി, താന്‍ സുപ്രിംകോടതിയെ സമീപിക്കുന്നുണ്ടെന്നും ആയതിനാല്‍ ഒരുമാസത്തേക്ക് വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സ്റ്റേ ഹരജി നല്‍കി. ഇതില്‍ വിധി നടപ്പാക്കുന്നത് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അമുസ്‌ലിമായ നികേഷ് കുമാറിനു വോട്ട് ചെയ്യരുതെന്ന് മുസ്‌ലിം വീടുകളില്‍ പ്രചാരണം നടത്തിയെന്നും ഇതിന്റെ ലഘുലേഖകള്‍ ഷാജിയുടെ പഴ്‌സനല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നു പിടികൂടിയെന്നുമാണ് കേസ്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തെങ്കിലും നികേഷ്‌കുമാറിനു കോടതി ചെലവ് നല്‍കാന്‍ 50000 രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവനുസരിച്ച് കെ എം ഷാജി കഴിഞ്ഞ ആഴ്ച തുക കോടതിയില്‍ കെട്ടിവച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss