|    Dec 17 Mon, 2018 9:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖമീസ് മുഷൈത്ത് കെഎംസിസി പ്രീമിയര്‍ സോക്കര്‍ 2018 നാളെ

Published : 20th August 2018 | Posted By: G.A.G

കെ എം സി.സി പ്രീമിയര്‍ സോക്കര്‍ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

അബഹ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഈദ് ദിനത്തില്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ സോക്കര്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളം അകപ്പെട്ട ദുഃഖകരമായ സാഹചര്യത്തില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് പരമാവധി സഹായമെത്തിക്കുന്നതിന് ടൂര്‍ണമെന്റ് പ്രയോജനപ്പെടുത്തും.

അശരണരുടെയും അഗതികളുടെയും രോഗദുരിതങ്ങള്‍ പേറുന്നവരുടെയും ആശാകേന്ദ്രമായ കെ.എം.സി.സി. അതിന്റെ എല്ലാ പ്രവര്‍ത്തന പദ്ധതികളും തികഞ്ഞ ധാര്‍മ്മിക ബോധ്യത്തോടെയാണ് സംഘടിപ്പിക്കാറുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2008 ല്‍ ‘കാരുണ്യത്തിലേക്ക് ഒരു കിക്കോഫ്’ എന്ന ബാനറില്‍ ആണ് കെ.എം.സി.സി സോക്കറിന് സമാരംഭം കുറിച്ചത്. സാമൂഹികവും മാനവികവുമായ സദ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിലമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ളവയാണ് ഓരോ ടൂര്‍ണമെന്റുകളും . മഴക്കെടുതിയില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കായി സൗദി കെ.എം.സി.സി പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതിയോട് സഹകരിച്ചു കൊണ്ട് നാട്ടിലെ ദുരവസ്ഥയെ നേരിടാന്‍ ഖമീസ് ഖമീസ് കെ.എം.സി.സി പ്രതിജ്ഞാ ബദ്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഫാല്‍ക്കണ്‍ എഫ് സി, സാന്ത്വനം അല്‍ ജസീറ,
അബഹ ഫിഷറീസ്, ഫിഫ എഫ് സി ,
ഖമീസ് സനാഇയ്യ, കാസ്‌ക് ക്ലബ്, മെട്രോ സ്‌പോര്‍ട്‌സ്, അബഹ സനാഇയ്യ എന്നീ
എട്ട് ടീമുകള്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരിക്കും.
നാദി അല്‍ ദമക് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്ക് കിക്കോഫ് നടക്കും. അബഹ അമീറിന്റെ െ്രെപവറ്റ് സെക്രട്ടറി, ഖമീസിലെ ഉന്നത പോലീസ് മേധാവികള്‍, അസീറിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സോക്കര്‍ സംഘാടക സമിതി ചെയര്‍മാന്‍ ബഷീര്‍ മൂന്നിയൂര്‍ കണ്‍വീനര്‍ ഷാഫി തിരൂര്‍, ട്രഷറര്‍ സലീം പന്താരങ്ങാടി, ജോയിന്റ് കണ്‍വീനര്‍ സിറാജ് വയനാട്, വളണ്ടിയര്‍ കാപ്റ്റന്‍ അബു മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss