|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  News now   >  

യു എസ് ഗ്രാന്‍പ്രിക്‌സ് കിരീടം കിമി റെയ്‌ക്കോനന്

Published : 23rd October 2018 | Posted By: jaleel mv


ഓസ്റ്റിന്‍: യു എസ് ഗ്രാന്‍ഡ് പ്രിക്‌സ് കിരീടം ഫെറാറിയുടെ കിമി റെയ്‌ക്കോനന്. ഗ്രാന്‍ഡ് പ്രിയിലെ പോള്‍ പൊസിഷനില്‍ മല്‍സരം ആരംഭിച്ച ഫോര്‍മുല വണിലെ കിരീടാവകാശിയായി മുന്നേറുന്ന ലൂയിസ് ഹാമില്‍ട്ടനെ മറികടന്നാണ് റെയ്‌ക്കോനന്‍ ഒന്നാമതെത്തിയത്. റെഡ്ബുള്‍ താരം മാക്‌സ് വെസ്തപ്പനാണ് റെയ്‌ക്കോനന് പിന്നില്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. ഹാമില്‍ട്ടന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ തൊട്ടുപിന്നിലുള്ള സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാമതായി. ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തില്‍ മൂന്നാം സ്ഥാനത്താണ് റെയ്‌ക്കോനന്‍. 2013ന് ശേഷമാണ് റെയ്‌ക്കോനന്‍ ഒരു ഗ്രാന്‍ഡ് പ്രിക്‌സില്‍ ഒന്നാമതെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss