|    Nov 21 Wed, 2018 5:54 pm
FLASH NEWS
Home   >  News now   >  

ഖഷഗ്ജി വധം: പിന്നില്‍ ഇസ്രായേല്‍ ഇന്റലിജന്‍സിന്റെ കരങ്ങളുമെന്ന് വെളിപ്പെടുത്തല്‍

Published : 8th November 2018 | Posted By: basheer pamburuthi

സൗദി: സൗദി അറേബ്യന്‍ ഭരണകൂട വിമര്‍ശകനായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തിനു പിന്നില്‍ ഇസ്രായേല്‍ സൈബര്‍ ഇന്റലിജന്‍സിന്റെ കരങ്ങളുമുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും കംപ്യൂട്ടര്‍ വിദഗ്ധനുമായ എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ നാസോ(എന്‍എസ്ഒ ഗ്രൂപ്പ് ടെക്‌നോളജീസ്)യുടെ കരങ്ങളുണ്ടെന്നാണ് സ്‌നോഡന്റെ ആരോപണം.
കഴിഞ്ഞ ദിവസം നടന്ന വിഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.
എന്നാല്‍ സ്‌നോഡന്റെ ആരോപണങ്ങള്‍ നാസോ ഗ്രൂപ്പ് നിഷേധിച്ചു. നാസോയുടെ ‘ഡിജിറ്റല്‍ ഭവനഭേദന ആയുധം'(ഡിജിറ്റല്‍ ബര്‍ഗ്്‌ലറി ടൂള്‍) എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഖഷഗ്ജിയുടെ എല്ലാ നീക്കങ്ങളും വീക്ഷിച്ചതെന്നാണ് ആരോപണം. നാസോയുടെ സോഫ്റ്റ്‌വെയര്‍ ക്രിമിനലുകളെ പിടികൂടാനും ഭീകരാക്രമണം തടയാനും ജീവന്‍ രക്ഷിക്കാനും വേണ്ടിയാണെന്നാണ് അവകാശവാദം. എന്നാല്‍,
അത് പണമുണ്ടാക്കാനും വേണ്ടിവന്നാല്‍ കൊലപാതകം നടത്താനും വരെ ഉപയോഗിക്കുന്നുണ്ടെന്ന് സ്‌നോഡന്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഭീകരാക്രമണംള്‍ തടയാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും തെളിവുകളൊന്നുമില്ലാത്ത ആരോപണങ്ങളിലൂടെ തങ്ങളുടെ പേര് ചീത്തയാക്കാനാണു സ്‌നോഡന്‍ ശ്രമിക്കുന്നതെന്ന് നാസോ ഗ്രൂപ്പ് അറിയിച്ചു. സൗദി കിരീടവകാശി അബ്ദുല്ല ബിന്‍ സല്‍മാന്റേത് ഉള്‍പ്പെടെയുള്ള ഭരണകൂട നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടി ലേഖനങ്ങള്‍ എഴുതിയിരുന്ന ജമാല്‍ ഖഷഗ്ജി ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഇസ്താംബുളിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍വച്ചാണ് കൊല്ലപ്പെട്ടത്. വിവാഹത്തിനുവേണ്ട ചില രേഖകള്‍ ലഭിക്കാനായാണ് ഖഷഗ്ജി കോണ്‍സുലേറ്റിലെത്തിയത്. പിന്നീട് അപ്രത്യക്ഷനായ ഖഷഗ്ജിയെ കുറിച്ച് ആദ്യമൊക്കെ സൗദി മൗനം പാലിച്ചെങ്കിലും, കൊല്ലപ്പെട്ടതായി തെളിവ് നിരത്തി തുര്‍ക്കി രംഗത്തെത്തിയതോടെ, രണ്ടാഴ്ച കഴിഞ്ഞാണ് കൊലപാതകം സൗദി സ്ഥിരീകരിച്ചത്. അടിപിടിക്കിടെ മരണപ്പെട്ടെന്നും മൃതദേഹം പൂന്തോട്ടം കാവല്‍ക്കാരനെ ഏല്‍പിച്ചെന്നുമായിരുന്നു മറുപടി. എന്നാല്‍, മൃതദേഹം എവിടെയാണെന്നതു സംബന്ധിച്ച ലോകരാഷ്ട്രങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും സൗദി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss