|    Dec 15 Sat, 2018 6:10 pm
FLASH NEWS
Home   >  News Today   >  

ഖഷ്ഗ്ജി വധം: സൗദി രാജകുമാരന്റെ അനുയായികള്‍ക്ക് യുഎസില്‍ വിലക്ക്

Published : 16th November 2018 | Posted By: sruthi srt

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷ്ഗജിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 17 അനുയായികള്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.യുഎസിന്റെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സൗദിക്കെതിരേയുണ്ടാവുന്ന ആദ്യ നടപടിയാണിത്.

വിലക്കുള്ളവരില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യ ഉപദേശകനായ സൗദ് അല്‍ ഖതാനിയും ഉള്‍പ്പെടും.ഈ 17 പേരെയും അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കരിമ്പട്ടികയില്‍പ്പെടുത്തി. യുഎസിലെ അവരുടെ സ്വത്തുവകകള്‍ക്കും രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധം ബാധകമാവുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ അറിയിച്ചു. ഇവരാണ് ഖഷ്ഗജിയെ ലക്ഷ്യം വയ്ക്കുകയും വധിക്കുകയും ചെയ്തത്.കൊലപാതകികളെ ലക്ഷ്യമിട്ടാണ് ഉപരോധം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധം നേരിടുന്നവര്‍

  • Saud al-Qahtani
  • Maher Mutreb
  • Salah Tubaigy
  • Meshal Albostani
  • Naif Alarifi
  • Mohammed Alzahrani
  • Mansour Abahussain
  • Khalid Alotaibi
  • Abdulaziz Alhawsawi
  • Waleed Alsehri
  • Thaar Alharbi
  • Fahad Albalawi
  • Badr Alotaibi
  • Mustafa Almadani
  • Saif Alqahtani
  • Turki Alsehri
  • Mohammed Alotaibi
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss