|    Nov 19 Mon, 2018 11:23 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖഷഗ്ജിയുടെ അരുംകൊലയ്ക്ക് ഒരു മാസം; ബിന്‍ സല്‍മാനെ വെട്ടിലാക്കി പുതിയ റിപോര്‍ട്ട്

Published : 2nd November 2018 | Posted By: basheer pamburuthi

റിയാദ്: സൗദി ഭരണകൂടനയങ്ങളെ വിമര്‍ശിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി അരുംകൊല ചെയ്യപ്പെട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴും മൃതദേഹത്തെ കുറിച്ച് മിണ്ടാതെ സൗദി ഭരണകൂടം.
അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും എന്താണ് അവിടെ സംഭവച്ചതെന്ന് സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, വൈറ്റ് ഹൗസുമായുള്ള സംഭാഷണത്തില്‍ ഖഷഗ്്ജി അപകടകാരിയായ ഇസ്‌ലാമിസ്റ്റാണെന്ന് പറഞ്ഞെന്ന റിപോര്‍ട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കൂടുതല്‍ വെട്ടിലാക്കുന്നു. സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷഗ്ജിയെ കാണാതായ ശേഷമാണ് ബിന്‍ സല്‍മാന്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാറെദ് കുഷ്‌നറും ന്യൂയോര്‍ക്ക് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഖഷഗ്ജി പല രാജ്യങ്ങളുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റാണെന്നും മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമാണെന്നും പറഞ്ഞെന്നാണ് റിപോര്‍ട്ടിലുള്ളത്. ഖഷഗ്ജിയെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോള്‍
ഒക്ടോബര്‍ 9നു നടത്തിയ സംഭാഷണത്തിലാണ് വിവാദപരാമര്‍ശം. സൗദി-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ റിപോര്‍ട്ട് സൗദി പൂര്‍ണമായും നിഷേധിച്ചു.
വിവാഹത്തിന് ആവശ്യമുള്ള രേഖകള്‍ക്കായി ഒക്ടോബര്‍ 2ന് തുര്‍ക്കിയിലെ സൗദി
കോണ്‍സുലേറ്റിലേക്കെത്തിയ ജമാല്‍ ഖഷഗ്ജി അപ്രത്യക്ഷനാവുകയായിരുന്നു. കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി ആരോപിച്ചപ്പോഴെല്ലാം എതിര്‍ത്ത സൗദി രണ്ടാഴ്ചയ്ക്കു ശേഷമാണ് കൊലപാതകം സ്ഥിരീകരിച്ചത്. കോണ്‍സുലേറ്റിലുണ്ടായ പിടിവലിക്കിടെ ഖഷഗ്ദജി കൊല്ലപ്പെട്ടെന്നും 18 പേരെ അറസ്റ്റ് ചെയ്‌തെന്നും സൗദി അറിയിച്ചു. എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നിലപാട് കടുപ്പിച്ചു. ആദ്യം മൃദു സമീപനം സ്വീകരിച്ച അമേരിക്കയും പിന്നീട് സൗദിക്കെതിരായി. എന്നാല്‍ മൃതദേഹത്തെ കുറിച്ച് ഇപ്പോഴും സൗദി ഒളിച്ചുകളി തുടരുകയാണ്. മൃതദേഹം മറവുചെയ്യാന്‍ തുര്‍ക്കി പൗരനെ ഏല്‍പിച്ചെന്നു പറഞ്ഞെങ്കിലും ആരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റിയെന്നും സൗദി അറസ്റ്റ് ചെയ്ത പ്രതികളെ തങ്ങള്‍ക്കു കൈമാറണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും സൗദി നിരസിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss