|    Aug 18 Sat, 2018 2:41 am
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: ധനസഹായം പ്രഖ്യാപിച്ചു; വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം

Published : 11th August 2018 | Posted By: afsal aph


കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറുലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും സഹായം നല്‍കും. കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 3800 രൂപയും അനുവദിച്ചിട്ടുണ്ട്. വയനാട് കലക്‌ട്രേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങളും നഷ്ടപ്പെട്ട രേഖകള്‍ തിരിനെ നല്‍കാന്‍ അദാലത്തുകളും സംഘടിപ്പിക്കും. രാവിലെ 10.20ന് സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് മാര്‍ഗം കല്‍പ്പറ്റയിലെത്തി. കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപില്‍ അല്‍പ്പ സമയം ചിലവഴിച്ചാണ് മുഖ്യമന്ത്രി അവലോകന യോഗത്തിനെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss