Flash News

കേരളാഹൗസ് ; ഫെഡറല്‍ വിരുധവും കീഴ്‌വഴക്ക ലംഘനവും

ന്യൂഡല്‍ഹി: ബീഫ് നിരോധനത്തിന്റെ മറവില്‍ കേരളാ ഹൗസിന് നേരെയുണ്ടായ ആക്രമണം ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റവും കീഴ്‌വഴക്കങ്ങളുടെ ലംഘനവും
. കേരളാ ഹൗസില്‍  പരിശോധന നടത്തുന്നതിന് പോലിസിന് കേരളാഹൗസിന്റെ പരമാധികാരിയായ റസിഡന്റ് കമ്മീഷണറുടെ അനുമതി ആവശ്യമായിരിക്കെ എസിപിയുടെ നേതൃത്വത്തിലുള്ള 30 ഓളം പോലിസുകാരാണ് അതിക്രമിച്ചു കയറി പരിശോധന നടത്തിയത്.  നിരോധിക്കപ്പെട്ട ഭക്ഷണം  വിളമ്പുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സംഘത്തില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടിയിരുന്ന ഫുഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നുവെന്നതും ഈ വിഷയത്തിന്റെ രാഷ്ട്രീയമാനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


രാജ്യത്തിന്റെ തലസ്ഥാനത്ത് കേരളത്തിന്റെ രാഷ്ട്രീയ പ്രതിനിധിയായി വര്‍ത്തിക്കുന്ന കേരളാ ഹൗസില്‍ റസിഡന്റ് കമ്മീഷണറുള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് ഐഎസ്എസ് ഓഫീസര്‍മാരാണ് ചുമതലയിലുള്ളത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനായി ഡല്‍ഹി പോലിസ് നടത്തിയത് കീഴ്‌വഴക്കങ്ങളുടെ  കൂടി ലംഘനമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.കേരളാ ഹൗസിനെതിരെ പോലിസിന് പരാതി നല്‍കിയവരില്‍ ഒരാള്‍ ജമ്മുകാശ്മീര്‍ എംഎല്‍എ റഷീദ് എന്‍ജിനീയര്‍ക്ക് നേരെ ബീഫ് പാര്‍ട്ടി നടത്തിയതിന് കരിഓയില്‍ ഒഴിച്ചയാളാണ്.

അനുമതി വാങ്ങാതെയുള്ള ഡല്‍ഹി പോലിസ് റെയ്ഡ് നടത്താന്‍ കേരളാ ഹൗസ് സ്വകാര്യ ഹോട്ടലല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും ഡല്‍ഹി സര്‍ക്കാരിന് പരാതി നല്‍കിയതായും അദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ താന്‍ അതിയായി ഖേദിക്കുന്നതായും രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും കേരളമുഖ്യമന്ത്രിയുടെ പ്രസ്താവനയെ താനും പിന്തുണയ്ക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പറഞ്ഞു..









എന്നാല്‍ ഈ വിഷയം ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റമല്ലെന്നാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ അഭിപ്രായം. പോലിസുകാര്‍ ബീഫ് റെയ്ഡിനെത്തിയതല്ല. കേരളാ ഹൗസിലെ അധികൃതരെ സഹായിക്കാനായി എത്തിയതാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചത്. വിഷയം വിവാദമായ സാഹചര്യത്തില്‍ സംഭവങ്ങള്‍ വളച്ചൊടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നാണ് സൂചന
Next Story

RELATED STORIES

Share it