|    Nov 19 Mon, 2018 6:13 am
FLASH NEWS
Home   >  News now   >  

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം

Published : 1st August 2018 | Posted By: mtp rafeek


തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നത് അനുവദനീയമല്ലെന്നും യോഗം വിലയിരുത്തി. ജലനിരപ്പ് 2395.88 അടിയിലെത്തി നില്‍ക്കുകയാണ്.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി എം എം മണിയെ ചുമതലപ്പെടുത്തി. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ഇന്നലെ കുറഞ്ഞിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ജലനിരപ്പ് 2395.68 അടിയായിരുന്നു. രാത്രി 12 മണിക്ക് ഇത് 2395.70 അടിയിലെത്തി. ഇന്ന് രാവിലെ ആറ് മണിയിലെ കണക്കനുസരിച്ച് 2395.80 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് കുറയ്ക്കാന്‍ മൂലമറ്റം പവര്‍ഹൗസില്‍ പരമാവധി
വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss