|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Kerala   >  

ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതം മാറ്റ ഡിക്ലറേഷന്‍: ചട്ടമുണ്ടാക്കാന്‍ കാലതാമസമെന്തെന്ന് ഹൈക്കോടതി

Published : 14th November 2018 | Posted By: afsal ph

കൊച്ചി: ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതം മാറ്റ ഡിക്ലറേഷന്‍ സമര്‍പ്പിച്ച് അംഗീകാരം നേടാനുള്ള അതോറിട്ടി സംബന്ധിച്ച് ചട്ടമുണ്ടാക്കാന്‍ കാലതാമസമെന്തെന്ന് ഹൈക്കോടതി. ചട്ടം രൂപീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായിട്ട് മൂന്നു മാസം കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ഒരു മാസം സമയം ചോദിച്ചു. തുടര്‍ന്ന് ഈ സമയം കോടതി അനുവദിച്ചു. മരണാനന്തര കര്‍മങ്ങള്‍ മരിച്ചയാളുടെ വിശ്വാസപ്രകാരം നടത്താന്‍ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൂന്നു മാസത്തിനകം ചട്ടം തയാറാക്കണമെന്ന ജൂണ്‍ 26ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഹരജിക്കാരനായ അബു താലിബ് എന്ന തദേവൂസ് നല്‍കിയ കോടതിയലക്ഷ്യ ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇതിലും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss