|    Nov 20 Tue, 2018 3:30 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാന ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിച്ചു

Published : 1st November 2018 | Posted By: afsal ph


തിരുവനന്തപുരം: സംസ്ഥാന പോലിസിന്റെ മുഖ്യ അന്വേഷണ ഏജന്‍സിയായി ക്രൈംബ്രാഞ്ച് പുതിയ രൂപത്തില്‍ കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്നു. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്ന തരത്തിലാണ് പുന:സംഘടന നിലവില്‍ വരുത്തിയിരിക്കുന്നത്.

എ.ഡി.ജി.പി യുടെ കീഴില്‍ മൂന്ന് ഐ.ജി മാരുടെ ചുമതലയില്‍ ഉത്തര, മധ്യ, ദക്ഷിണ മേഖലകളായി തിരിച്ച് കുറ്റാന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് നടപടികളായി. ഓരോ ജില്ലയിലും ഒരു എസ്.പിയുടെ കീഴില്‍ 2 മുതല്‍ 3 വരെ ഡി.വൈ.എസ്.പി മാരും 6 വീതം ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെട്ട വന്‍ പോലീസ് നിരതന്നെ ഇതിനായി പുന:ക്രമീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകള്‍ ഉള്‍പ്പെടുന്നതും വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതുമായ കേസ്സുകള്‍ അന്വേഷിക്കുന്നതിന് 4 സെന്‍ട്രല്‍ യൂണിറ്റുകളായി തിരിച്ച് 4 എസ്.പി മാരുടെ നേതൃത്വത്തിലാണ് െ്രെകംബ്രാഞ്ചിന്റെ ഇനിയുളള പ്രവര്‍ത്തനം. 2 സെന്‍ട്രല്‍ യൂണിറ്റുകള്‍ തിരുവനന്തപുരവും ഒരെണ്ണം എറണാകുളവും ഒരെണ്ണം കോഴിക്കോടും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കും. ഓരോ ജില്ലയിലും ഹര്‍ട്ട് ആന്റ് ഹോമിസൈഡ്, ഓര്‍ഗനൈസ്ഡ് െ്രെകം, സാമ്പത്തിക കുറ്റാന്വേഷണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളും ഓരോ ഡി.വൈ.എസ്.പി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss