|    Dec 15 Sat, 2018 1:35 am
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ യുവതീപ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

Published : 26th November 2018 | Posted By: afsal ph

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. യുവതി പ്രവേശനം സാധ്യമാക്കിയ വിധി നടപ്പാക്കുന്നതിന് ചില സംഘടനകളുടെ നേതൃത്വത്തില്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് ഹരജിയിലൂടെ വ്യക്തമാക്കും. ശബരിമലയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സര്‍ക്കാര്‍ ബോധിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കുക. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിവരികയാണ്. നേരത്തെ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss