|    Oct 20 Sat, 2018 7:32 am
FLASH NEWS
Home   >  Kerala   >  

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പ്രളയം ആവര്‍ത്തിച്ചേക്കാം: മാധവ് ഗാഡ്ഗില്‍

Published : 21st August 2018 | Posted By: afsal ph

പുണെ: പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തിനേത് സമാനമായി മഹാപ്രളയങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ മാധവ് ഗാഡ്ഗില്‍.പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പിലാക്കണം. ഇല്ലെങ്കില്‍ കേരളത്തിലേതിനു സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും മഴയുടെ തോത് വ്യത്യസ്തമാണെങ്കിലും ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളില്‍ വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമാനമാണ്. കേരളത്തിലെപ്പോലെ കനത്ത മഴയുണ്ടാകില്ലെങ്കിലും 2014 ല്‍ പുണെയിലെ മാലിനിലുണ്ടായതുപോലെയുള്ള വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണ്. നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമാകും. കേവലം പ്രളയവുമായി മാത്രം ബന്ധപ്പെട്ടതല്ല അത്. അനധികൃത നിര്‍മാണങ്ങളും നിയന്ത്രണം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്വാറികളും സമ്മാനിച്ച മനുഷ്യ നിര്‍മിതമായ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യ ശക്തികള്‍ ശക്തമായി നിലകൊള്ളുകയും തെറ്റായ പ്രചാരണങ്ങള്‍ക്കു ജനങ്ങള്‍ വശംവദരാകാതിരിക്കുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരത്തിലൊരു മഹാദുരന്തം കേരളത്തില്‍ സംഭവിക്കില്ലായിരുന്നെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss