|    Sep 21 Fri, 2018 1:13 pm
FLASH NEWS
Home   >  National   >  

പ്രളയം: യുഎന്‍, ജപ്പാന്‍ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Published : 21st August 2018 | Posted By: afsal ph

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനുള്ള വിദേശ സഹായങ്ങള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍. ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുമുള്ള സഹായ വാഗ്ദാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. ഇന്ത്യക്ക് തനിച്ച് സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നുമാണ് കേന്ദ്രനിലപാടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 20000 കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും 500 കോടി മാത്രമാണ് കേന്ദ്രം ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്.
കേരളത്തിലെ പുനരധിവാസ പദ്ധതികളില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യു.എന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss