|    Nov 19 Mon, 2018 2:49 am
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ ക്യാംപില്‍ പോയില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും

Published : 20th August 2018 | Posted By: afsal ph


തിരുവനന്തപുരം: ദുരിത ബാധിതര്‍ക്കെല്ലാം സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ പോയില്ലെങ്കിലും ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കും. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുക. ആധാര്‍ കാര്‍ഡ്, റേഷന്‍ ഉള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും ദുരിതാശ്വാസ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss