|    Sep 23 Sun, 2018 2:00 am
FLASH NEWS
Home   >  National   >  

കേരളത്തിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കേന്ദ്രം

Published : 20th August 2018 | Posted By: afsal ph

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക് പ്രയോഗം മാത്രമാണിതെന്നും ഇതിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയദുരന്ത നിവാരണ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലെവല്‍ മൂന്ന് വിഭാഗത്തിലാണ് കേരളത്തിലെ പ്രളയ ദുരന്തത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സൈനിക സേവനം ഉള്‍പ്പെടെ എല്ലാത്തരം സഹായവും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ദുരന്ത മേഖലകള്‍ നേരില്‍ സന്ദര്‍ശിച്ച് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്കെത്താന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ചും അല്ലാതെയും നിര്‍വഹിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss