|    Nov 19 Mon, 2018 2:01 am
FLASH NEWS
Home   >  National   >  

കേരളം പ്രളയത്തിനു മുന്‍പും ശേഷവും; നാസ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു

Published : 27th August 2018 | Posted By: afsal ph

ഫെബ്രുവരി ആറിന് പ്രളയത്തിനു മുന്‍പ് എടുത്ത ചിത്രം. (ഇടത്), ഓഗസ്റ്റ് 22ന് പ്രളയത്തിനുശേഷം എടുത്ത ചിത്രം(വലത്)

ന്യൂഡല്‍ഹി: പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടു. പ്രളയത്തിന് മുന്‍പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് നാഷനല്‍ എയറനോട്ടിക് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) പുറത്ത് വിട്ടത്. ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല മേഖലകളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫെബ്രുവരി ആറിന് ലാന്‍ഡ്‌സാറ്റ് 8 സാറ്റലൈറ്റിലെ ഓപ്പറേഷനല്‍ ലാന്‍ഡ് ഇമേജര്‍ (ഒഎല്‍ഐ) ഉപയോഗിച്ച് എടുത്തതാണ് ആദ്യചിത്രം. പ്രളയത്തിനു മുന്‍പേയാണ് ഈ ചിത്രമെടുത്തിരുന്നത്. രണ്ടാമത്തെ ചിത്രം ഓഗസ്റ്റ് 22ന് ഉള്ളതാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റ്റിനല്‍-2 സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. കനത്ത മഴയും പ്രളയവും കേരളത്തെ ബാധിച്ചുവെന്ന് ഇതില്‍നിന്നു വ്യക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss