|    Nov 13 Tue, 2018 8:11 am
FLASH NEWS
Home   >  Kerala   >  

പ്രളയം: വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ ബാക്കിയുള്ളത് 31141

Published : 28th August 2018 | Posted By: afsal ph

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശത്തിലായ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ട 25,60,112 പേരില്‍ ഇനി ആകെ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ ഉള്ളത് 31,141 ഉപഭോക്താക്കള്‍ക്ക് മാത്രം. ഇന്നലെ 24655 പേര്‍ക്ക് കണക്ഷന്‍ തിരികെ നല്‍കി.
ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ ഉള്ളത് കുട്ടനാട് മേഖല ഉള്‍പ്പെടുന്ന
ആലപ്പുഴ സര്‍ക്കിളിലാണ്- 19960 പേര്‍ക്ക്. ഇരിഞ്ഞാലക്കുട-3250, പത്തനംതിട്ട-3156 ,
ഹരിപ്പാട്-2600 എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലാണ് ബാക്കിയുള്ളതില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കാന്‍ ഉള്ളത്. ഇതില്‍ ബഹു ഭൂരിപക്ഷവും പ്രളയത്തിലെ വെള്ളം ഇറങ്ങാത്തതിനാലാണ്.
അഞ്ച് ദിവസമായി കേരളത്തില്‍ വന്ന് വൈദ്യുതി പുനസ്ഥാപന ജോലികളില്‍ സഹായിച്ചിരുന്ന ആന്ധ്രയില്‍ നിന്നുള്ള
120 ജീവനക്കാര്‍ക്ക് തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐഎഎസിന്റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss