|    Nov 13 Tue, 2018 8:23 am
FLASH NEWS
Home   >  Kerala   >  

24 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിച്ചെന്ന് മന്ത്രി എംഎം മണി

Published : 26th August 2018 | Posted By: afsal ph


കൊച്ചി: സംസ്ഥാനം നേരിട്ട നൂറ്റാണ്ടിലെ വലിയ പ്രളയത്തെ തുടര്‍ന്ന് 25 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലുമാണ് വൈദ്യുതി ബന്ധം നഷ്ടമായത്. ഇതില്‍ 24 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി മന്ത്രി എംഎം മണി വ്യക്തമാക്കി. നഷ്ടമായ വൈദ്യുതി കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുകയാണ്. ഇനി ഏറെ പ്രയാസകരമായ ഒരു ലക്ഷം കണക്ഷനുകളാണ് പുന:സ്ഥാപിക്കാനുള്ളത്. പ്രളയത്തില്‍ വയറിംഗ് തകരാറിലായ 255 വീടുകളില്‍ ഒരു പോയിന്റ് കണക്ഷന്‍ നല്‍കിയാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഓഫ് ചെയ്തിരുന്ന 16158 ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇതുവരെയായി 15,032 എണ്ണം പ്രവര്‍ത്തനക്ഷമമാക്കിയെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss