|    Sep 19 Wed, 2018 6:33 am
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാള്‍ സൈനികനല്ലെന്ന് ആര്‍മി

Published : 19th August 2018 | Posted By: afsal ph

പ്രളയ ബാധിതരെ രക്ഷിക്കാന്‍ സൈന്യത്തെ വിളിച്ചില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീഡിയോ പ്രചരിപ്പിച്ചയാള്‍ ആള്‍മാറാട്ടക്കാരനാണെന്ന് ആര്‍മി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. എഡിജിപിഐ-ഇന്ത്യന്‍ ആര്‍മി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആര്‍മി സന്ദേശം കൈമാറിയത്. സൈന്യത്തിന്റെ യൂനിഫോമില്‍ ആര്‍മിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സൈനികന്‍ മുഖ്യമന്ത്രിയെ ശക്തമായി വിമര്‍ശിക്കുന്ന വീഡിയോ പ്രചരിച്ചത്. മുഖ്യമന്ത്രിയുടെ ദാര്‍ഷ്ഠ്യമാണ് സൈന്യത്തെ വിളിക്കാതിരിക്കാന്‍ കാരണമെന്നും നിങ്ങളുടെ മന്ത്രി സഭയില്‍ വിവരമുള്ള ആരുമില്ലെ എന്നെല്ലാം സൈനിക വേഷത്തിലെത്തിയ ആള്‍ ചോദിക്കുന്നുണ്ട്. കേരളത്തിന്റെ ഭരണം പിടിക്കാനല്ല സൈന്യം വരുന്നതെന്നും ഇയാള്‍ പറയുന്നുണ്ട്. വളരെ വേഗത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ സന്ദേശം പ്രചരിച്ചത്. സംഘ്പരിവാര്‍ അനുകൂലികള്‍ ഈ വീഡിയോ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss