|    Nov 17 Sat, 2018 4:55 pm
FLASH NEWS
Home   >  Kerala   >  

സഹായഹസ്തവുമായി ആയിരങ്ങള്‍; ദുരിതമേഖലയില്‍ എത്താന്‍ മാര്‍ഗങ്ങളില്ല, കേന്ദ്ര സഹായം നാമമാത്രം

Published : 17th August 2018 | Posted By: afsal ph

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം അടക്കമുള്ള സഹായമെത്തിക്കാന്‍ ആയിരങ്ങള്‍
തയ്യാറാണെങ്കിലും ദുരിത മേഖലയില്‍ എത്താന്‍ മാര്‍ഗമില്ലാതെ വലയുന്നു. രക്ഷാപ്രവര്‍ത്തിന് ആവശ്യത്തിന് ഹെലികോപ്റ്ററുകളില്ലെന്ന ആക്ഷേപവുമായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പോലും ഹെലികോപ്റ്ററുകില്ലാത്ത അവസ്ഥയാണ്. ബോട്ട്, ഹെലികോപ്റ്റര്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റെയിന്‍കോട്ട്, കാലുറ, ലൈറ്റുകള്‍ എന്നിവ ആവശ്യമായ അളവില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സഹായം എത്തിക്കുന്നതിലും വലിയ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. സൈന്യം നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന ആവശ്യമുയരുമ്പോളും കേരളത്തോട് തികഞ്ഞ അവഗണന തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍.
മഴക്കെടുതിയെത്തുടര്‍ന്ന് കേരളത്തിലുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നാഷനല്‍ െ്രെകസിസ് മാനേജ്‌മെന്റ് അതോറിറ്റി രണ്ടാമതും യോഗം ചേര്‍ന്നു. എന്നാല്‍ മഹാദുരന്തമായിട്ടും കേരളത്തില്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹ മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസാരിച്ചത്. കൂടുതല്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ വേണമെന്ന് കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം 339 യന്ത്രവല്‍കൃത ബോട്ടുകളും 2,800 ലൈഫ് ജാക്കറ്റും 1,400 ലൈഫ് ബോയും 27 ലൈറ്റ് ടവറുകളും 1,000 റെയിന്‍ കോട്ടുകളും വിതരണം ചെയ്തു. ഇനി 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറും 1,000 റെയിന്‍കോട്ടുകളും കൂടി വിതരണം ചെയ്യും.
രണ്ടര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. സഹായം തേടി ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. വ്യോമസേനയുടെ 23 ഹെലികോപ്റ്ററും 11 ചരക്കു വിമാനങ്ങളും മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss