|    Nov 16 Fri, 2018 1:39 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കയത്തില്‍ തുഴയെറിഞ്ഞത് 4537 മത്സ്യത്തൊഴിലാളികള്‍;രക്ഷിച്ചെടുത്തത് 65,000 ജീവനുകള്‍

Published : 29th August 2018 | Posted By: afsal ph

തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാ പ്രളയം തീര്‍ത്ത മരണക്കയങ്ങളില്‍ മാലാകമാരായത് 4537 മല്‍സ്യതൊഴിലാളികള്‍. മല്‍സ്യ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. പ്രളയ കയങ്ങളില്‍ കുടുങ്ങിയവരെ കരയ്‌ക്കെത്തിക്കാന്‍ സൈന്യത്തിനും മുന്‍പേ തുഴയെറിഞ്ഞത് മല്‍സ്യതൊഴിലാളികളായിരുന്നു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ലോകം മല്‍സ്യതൊഴിലാളികളെ വാഴ്ത്തിയത്. 637 വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് 65,000 ജീവനുകള്‍ മല്‍സ്യ തൊഴിലാളികള്‍ രക്ഷിച്ചെടുത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ കേരള സര്‍ക്കാര്‍ അഭിനന്ദിക്കുന്ന ചടങ്ങിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. രക്ഷിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സംഖ്യ വര്‍ധിക്കാനാണ് സാധ്യതയെന്നും ടോം ജോസഫ് അറിയിച്ചു.
4537 മത്സ്യതൊഴിലാളികള്‍ക്ക് 3000 രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ലഭിക്കേണ്ടിയിരുന്ന 1.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൊടുക്കാനാണ് മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിലെ ഈ കേരള മോഡല്‍ ലോകമാകെ അഭിനന്ദിക്കപ്പെടുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss