|    Nov 21 Wed, 2018 3:37 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന് യുഎഇയുടെ 700 കോടി സഹായം

Published : 21st August 2018 | Posted By: afsal ph


പ്രളയക്കെടുതില്‍ തകര്‍ന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടിയുടെ സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ സര്‍ക്കാരിനോടും ഭരണാധികാരികളോടും കൃത്യജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനോട് 2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്താനും കേന്ദ്രത്തോട് ആവശ്യപ്പെടും. നാലര ശതമാനമാണ് ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക പാക്കേജ് വേണം.
പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ സ്വകാര്യ ബാങ്കുള്‍ എടുക്കുന്ന നിലപാട് വിഷമകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ ചെന്ന് വായ്പ തിരിച്ച് ചോദിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss