|    Nov 17 Sat, 2018 5:06 pm
FLASH NEWS
Home   >  National   >  

വിദേശസഹായം വേണ്ടെന്ന കേന്ദ്ര നിലപാട് തിരുത്തണം; സുപ്രീംകോടതിയില്‍ ഹര്‍ജി

Published : 29th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടാന്‍ കേരളത്തിന് ലഭിക്കുന്ന വിദേശസഹായം തടയുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ സി.ആര്‍.ജയസൂക്കിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിദേശ സഹായം സ്വീകരിക്കുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജി ആവശ്യപ്പെട്ടു. പ്രളയത്തില്‍ ഇരുപതൊന്നായിരം കോടി രൂപയുടെ നഷ്ടം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കേന്ദ്രം 600 കോടി രൂപ മാത്രമാണ് ഇടക്കാലസഹായമായി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ വിദേശ സഹായം തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തെ പുന:നിര്‍മിക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്രം അനുവതിച്ച വിഹിതം ഒന്നിനും തികയാത്തതാണ്. 600 കോടി രൂപ മാത്രമാണ് കേന്ദ്രം ഇടക്കാലസഹായമായി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശസഹായം വേണ്ടെന്ന നിലപാട് തിരുത്താന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss