|    Sep 26 Wed, 2018 8:16 am
FLASH NEWS
Home   >  National   >  

കേരളത്തിന് ഏഷ്യന്‍ വെങ്കല മെഡല്‍ ജേതാവ് സീമ പുനിയയുടെ ഒന്നര ലക്ഷം

Published : 31st August 2018 | Posted By: afsal ph


ഏഷ്യന്‍ ഗെയിംസില്‍ ഡിസ്‌കസ് ത്രോ വിഭാഗത്തില്‍ ഇന്ത്യക്കായി വെങ്കലം നേടിയ സീമ പുനിയ ഒന്നര ലക്ഷം രൂപ കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 2014ല്‍ സ്വര്‍ണ്ണം നേടിയിരുന്ന സീമ തന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ദൂരമായ 62.26 കൈവരിച്ചാണ് വെങ്കലം നേടിയത്.
ഗെയിംസിന് ശേഷം കേരളത്തിലേക്ക് വന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ശേഷം മാത്രമേ കാല്‍ എല്ലിനേറ്റ പരിക്കിനായുള്ള ചികിത്സ പോലും തേടുകയുള്ളുവെന്ന് ഹരിയാനയില്‍ നിന്നുള്ള സീമ പുനിയ പറയുന്നു. 2014 ഏഷ്യന്‍ ഗെയിംസില്‍ സീമയെ സ്വര്‍ണ്ണത്തിന് അര്‍ഹയാക്കിയ ത്രോയായ 61.03 മീറ്ററിനെക്കാളും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സീമക്ക് ഇത്തവണ സ്വര്‍ണം നേടാനായില്ല. 65.12 മീറ്റര്‍ ദൂരമെറിഞ്ഞ ചൈനയുടെ ഷെങ് യാങിനാണ് സ്വര്‍ണ്ണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss