|    Sep 22 Sat, 2018 6:35 pm
FLASH NEWS
Home   >  Kerala   >  

ജനങ്ങള്‍ മാത്രമല്ല, സര്‍ക്കാരും ചിലവ് ചുരുക്കണമെന്ന് പ്രതിപക്ഷം

Published : 27th August 2018 | Posted By: afsal ph

തിരുവനന്തപുരം: ജനങ്ങളോട് ചിലവ് ചുരുക്കാന്‍ പറയുന്നതിന് മുമ്പ് സര്‍ക്കാര്‍ ചിലവ് ചുരുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം. ഇരുപതാം മന്ത്രിയെ പിന്‍വലിക്കണമെന്നും ചീഫ് വിപ്പ് വേണ്ടെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്നത് ഡാം ദുരന്തമാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുഡിഎഫ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഓഖി നിധിയില്‍ കിട്ടിയത് 104.24കോടി രൂപയായിരുന്നെങ്കിലും ചിലവാക്കിയത് വെറും 25.14 കോടിരൂപയാണ്. മരിച്ച കുടുംബത്തിന് നല്‍കാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ദുരന്തനിവാരണ സേന പുന:സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് സാധിച്ചിട്ടില്ല. ഓഖി തുകയെ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകള്‍ രാഷ്ട്രീയ വല്‍കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിനൊപ്പം ചേര്‍ന്നുനിന്നാണ് ഇതുവരെ പ്രതിപക്ഷം പ്രവര്‍ത്തിച്ചത്. എന്നാല്‍ സിപിഎം ക്യാംപുകള്‍ പിടിച്ചെടുക്കുന്ന സ്ഥിതിയാണ്. പ്രളയ കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ ദുരന്തമായി മാറിയെന്നും ക്യാംപുകളില്‍ സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന സാധനങ്ങള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് സിപിഎം പ്രവര്‍ത്തകര്‍ ബാനറുകള്‍ ഉപയോഗിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss