Flash News

എഫ്‌സി കേരള സീനിയര്‍ ടീം പരിശീലനം ആരംഭിച്ചു

എഫ്‌സി കേരള സീനിയര്‍ ടീം പരിശീലനം ആരംഭിച്ചു
X

തൃശൂര്‍: ജനകീയ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ എഫ്‌സി കേരളയുടെ 2018-19 സീസണിലേക്കുള്ള പരിശീലനം തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ദേശീയ രണ്ടാം ഡിവിഷന്‍ ലീഗ്, കേരള പ്രീമിയര്‍ ലീഗ്, അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍, ക്ലബ്ബ് ഫുട്‌ബോള്‍ തുടങ്ങി ടൂര്‍ണമെന്റുകളിലേക്കാണ് ടീം തയ്യാറെടുക്കുന്നത്. മുഖ്യ പരിശീലകന്‍ ടി ജി പുരുഷോത്തമന്‍ (എ ലൈസന്‍സ്), ഇന്ത്യന്‍ ഗോള്‍ കീപ്പിങ് പരിശീലകന്‍ കെ കെ ഹമീദ്, പരിശീലകനും മാനേജറുമായ നവാസ് കെ എ, കിരണ്‍ ജി കൃഷ്ണന്‍ എന്നിവരുടെ കീഴിലാണ് ടീം തയ്യാറെടുക്കുന്നത്. 1400ഓളം വരുന്ന കളിക്കാരെ ഓപണ്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തി കേരള കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം ഡിവിഷന്‍ ദേശീയ ലീഗില്‍ നേരിയ വ്യത്യാസത്തിനാണ് എഫ് സി കേരളക്ക് ഫൈനല്‍ റൗണ്ട് നഷ്ടമായത്.
സീനിയര്‍ ടീമിനുപുറമേ അണ്ടര്‍ 13, 15, 18 യൂത്ത് ഐ ലീഗ് ടീമുകളും അണ്ടര്‍ 10, 12, 14, 16 അക്കാദമി ലീഗ് ടീമുകളും എഫ് സി കേരളക്കുണ്ട്. എഫ് സി കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ കോച്ചുമായ വി എ നാരായണ മേനോന്‍, കേരള ഫുട്‌ബോള്‍ അസോസ്സിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെയും ടീമിന്റെയും പ്രവര്‍ത്തനങ്ങള്‍.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഐ ലീഗും നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഐഎസ്എല്ലും കളിക്കുക എന്നതാണ് എഫ്‌സി കേരളയുടെ ലക്ഷ്യം. അതിന്റെ മുന്നോടിയായി ജൂനിയര്‍ തലങ്ങളില്‍ മികച്ച കളിക്കാരെ കണ്ടെത്തി മികച്ച പരിശീലനമാണ് നല്‍കിവരുന്നത്.
Next Story

RELATED STORIES

Share it