|    Nov 19 Mon, 2018 2:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: കേരളം 495 റണ്‍സിന് ഡിക്ലയര്‍ ചെയ്തു

Published : 3rd November 2018 | Posted By: jaleel mv


തിരുവനന്തപുരം: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബിയും വി എ ജഗദീഷും സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ചതോടെ ടീം ആറിന് 495 റണ്‍സില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും പോവാതെ ഒരു റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ദിനം ജലജ് സക്‌സേനയും(57) സഞ്ജു സാസണും(63) അര്‍ധ ശതകം കുറിച്ചതിന്റെ അടുത്ത ദിനമാണ് രണ്ട് സെഞ്ച്വറികള്‍ അരങ്ങേറിയത്. ഇവര്‍ക്ക് പിന്നാലെ വന്ന സച്ചിന്‍ ബേബിയും വിഎ ജഗദീഷും ചേര്‍ന്ന് ടീമിന് ലഭിച്ച മികച്ച തുടക്കത്തെ മുതലെടുത്ത് മികച്ച സ്‌കോറിലേക്ക് നയിച്ചു. നായകന്‍ സച്ചിന്‍ ബേബി 296 പന്തില്‍ 10 ബൗണ്ടറികളും 3 സിക്‌സറുകളുമടക്കം 147 റണ്‍സ് നേടിയപ്പോള്‍ ജഗദീഷ് 113 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും കൂടി ആറാം വിക്കറ്റില്‍ 182 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss