തായ്‌ലന്റിലെ പരിശീലനത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി
BY jaleel mv22 Sep 2018 6:27 PM GMT
X
jaleel mv22 Sep 2018 6:27 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി തായ്‌ലാന്റില്‍ നടത്തിയ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി. 21 ദിവസത്തെ പരിശീലനത്തിന് ശേഷം ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് ടീം മടങ്ങിയെത്തിയത്.
തായ്‌ലാന്റിലെ പ്രാദേശിക ക്ലബ്ബുമായി കളിച്ച നാലു പരിശീലന മല്‍സരങ്ങളിലും ടീം വിജയം നേടിയിരുന്നു. ആദ്യ മല്‍സരത്തില്‍ ബാങ്കോക്ക് യൂനിവേഴ്‌സിറ്റി ടീമിനോട് 4-1ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മല്‍സരത്തില്‍ പോര്‍ട്ട് എഫ്‌സി ബി ടീമിനോട് 3-1നും മൂന്നാം മല്‍സരത്തില്‍ ബാങ്കോക്ക് യുണൈറ്റഡ് ബി ടീമിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കും ജയിച്ചിരുന്നു. ബുരിരാം യുനൈറ്റഡ് എഫ്‌സിയുടെ ബി ടീമിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് അവസാന മല്‍സരത്തില്‍ തോല്‍പിച്ചത്. ഇന്നലെ മുഴുവന്‍ വിശ്രമിച്ച ടീം ഇന്ന് മുതല്‍ വീണ്ടും കൊച്ചിയില്‍ പരിശീലനത്തിനിറങ്ങും. 29ന് എടികെയുമായുള്ള ആദ്യ മല്‍സരത്തിനായി 27ന് കൊല്‍ക്കത്തയിലേക്ക് തിരിക്കും.
ഒക്‌ടോബര്‍ അഞ്ചിന് മുംബൈക്കെതിരെയാണ് ടീമിന്റെ ആദ്യ ഹോം മാച്ച്. സീസണിനുള്ള 25 അംഗ സ്‌ക്വാഡിനെ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെ അണ്ടര്‍17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയും കൊളംബിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടുകയും ചെയ്ത ജീക്‌സണ്‍ സിങിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Next Story
RELATED STORIES
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 13 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം...
19 March 2024 12:39 PM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTമോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും...
19 March 2024 11:27 AM GMTബെംഗളൂരുവില്‍ സ്കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്ഫോടക...
19 March 2024 11:21 AM GMTസിഎഎയ്ക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം...
19 March 2024 9:57 AM GMT'കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം'; ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയുടെ...
19 March 2024 9:08 AM GMT