|    Nov 13 Tue, 2018 9:18 pm
FLASH NEWS
Home   >  Sports  >  Football  >  

താരവിപണിയില്‍ കെപ്പ അറിസാബെലാഗ റെക്കോഡിടുമോ

Published : 8th August 2018 | Posted By: jaleel mv

ലോക ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോഡിടാനുള്ള ഒരുക്കത്തിലാണ് അത്‌ലറ്റികോ ബില്‍ബാവയുടെ സ്പാനിഷ് ഗോള്‍ക്കീപ്പര്‍ കെപ്പ അറിസാബെലാഗ. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയാണ് താരത്തെ റാഞ്ചാനൊരുങ്ങുന്നത്. ഏകദേശം 80 ദശലക്ഷം യൂറോയാണ്(630 കോടി രൂപ) താരവുമായുള്ള കരാര്‍ തുക ചെല്‍സി വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ ചെല്‍സിയുടെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക്് ക്ലബ്ബിലെത്തുന്ന താരമായി കെപ്പ മാറും. ചെല്‍സി ഗോള്‍ക്കീപ്പറായ തിബോ കോര്‍ട്ടോയിസ് ക്ലബ്ബ് വിടാനുള്ള സാധ്യത നിലനില്‍ക്കെയാണ് കെപ്പയെ തട്ടകത്തെത്തിക്കാന്‍ ചെല്‍സി ഊര്‍ജിതമായി ശ്രമം തുടങ്ങിയത്. കോര്‍ട്ടോയിസ് ക്ലബ്ബ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss