|    Oct 17 Wed, 2018 5:56 pm
FLASH NEWS
Home   >  Sports  >  Football  >  

കെപ അരിസബലഗ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍

Published : 9th August 2018 | Posted By: jaleel mv

 


ലണ്ടന്‍: ലോക ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോഡിട്ട്് സ്പാനിഷ് ഗോള്‍ കീപ്പര്‍ കെപ്പ അരിസബലഗ.ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ എന്ന ഖ്യാതിയോടെയാണ് താരം ഇനി തലയുയര്‍ത്തി നില്‍ക്കുക. 80 ദശലക്ഷം യൂറോ (636 കോടി രൂപ) മുടക്കി ചെല്‍സിയാണ് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ ബില്‍ബാവോയില്‍ നിന്ന് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ലിവര്‍പൂളിന്റെ ബ്രസീലയന്‍ ഗോളി അലിസന്റെ റെക്കോഡാണ് കേപ്പ മറികടന്നത്. 20 ദിവസം മുമ്പാണ് 78 ദശലക്ഷം യൂറോ മുടക്കി അലിസനെ റോമയില്‍ നിന്ന് ലിവര്‍പൂള്‍ റാഞ്ചിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ട്രാന്‍സ്ഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ചെല്‍സി നാടകീയമായി താരത്തെ റെക്കോഡ് വിലയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ചെല്‍സിയുമായി ഏഴ് വര്‍ഷത്തെ കരാറാണ് കെപ്പ ഒപ്പുവെച്ചിരിക്കുന്നത്. റയല്‍ മഡ്രിഡിലേക്ക് കൂടുമാറിയ ബെല്‍ജിയന്‍ ഗോളി തിബൗട്ട് കോര്‍ട്ടോയിസിന് പകരക്കാരനായാണ് സ്പാനിഷ് ഗോളി സ്റ്റാംഫോര്‍ഡ് ബ്രഡ്ജിലെത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ റയല്‍ മഡ്രിഡില്‍ നിന്ന് സ്പാനിഷ് താരം അല്‍വാരോ മൊറാത്തയെ സ്വന്തമാക്കാന്‍ ചെല്‍സി മുടക്കിയ 60 ദശലക്ഷം യൂറോ എന്ന ക്ലബ് ട്രാന്‍സ്ഫര്‍ റെക്കോഡും ഇപ്പോള്‍ മറികടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss