|    Nov 22 Thu, 2018 12:23 am
FLASH NEWS
Home   >  National   >  

കഠ്‌വ പീഡനം: പെണ്‍കുട്ടിയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

Published : 11th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെയും വളര്‍ത്തുപിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും നിക്ഷേപിച്ച തുക ജമ്മുകശ്മീര്‍ ബാങ്ക് അനധികൃതമായി മരവിപ്പിച്ചതിനെതിരേയാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുഖേന പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ബാങ്ക് സിഇഒയെ എതിര്‍കക്ഷിയാക്കിയാണു പരാതി നല്‍കിയത്.


മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് കുടുംബം വ്യക്തമാക്കി. കമ്മീഷന് നല്‍കിയ പരാതിയില്‍, തിങ്കളാഴ്ച ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്നും നടപടി ഉണ്ടാവുമെന്നും ഉറപ്പു ലഭിച്ചതായി യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാമ്പത്തികസഹായം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഖജാഞ്ചി മുഹമ്മദ് യൂനുസ് എന്നിവര്‍ ചേര്‍ന്നു കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss