|    Dec 11 Tue, 2018 10:16 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു പാക് നിര്‍ദേശം; വിവാദ പ്രസ്താവന റാം മാധവ് പിന്‍വലിച്ചു

Published : 22nd November 2018 | Posted By: basheer pamburuthi

കശ്മീര്‍: ജമ്മു കശ്മീരില്‍ പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം വന്നത് പാക് നിര്‍ദേശത്തെ തുടര്‍ന്നാണെന്നുള്ള പരാമര്‍ശം ബിജെപി നേതാവ് രാം മാധവ് പിന്‍വലിച്ചു. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയും അല്ലെങ്കില്‍ മാപ്പ് പറയുകയും വേണമെന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ മറുപടിയോടെയാണ് റാം മാധവ് പിന്‍വാങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള നിര്‍ദേശം ലഭിച്ചതോടെ പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ബഹിഷ്‌കരിച്ചിരുന്നു. ഇപ്പോള്‍ സഖ്യം രൂപീകരിക്കാനും സര്‍ക്കാരുണ്ടാക്കാനും അവിടെ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടാവുമെന്നായിരുന്നു റാം മാധവ് പറഞ്ഞത്. വാര്‍ത്താ ഏജന്‍സി പ്രസ്താവന പ്രസിദ്ധീകരിച്ചതോടെ പൊട്ടിത്തെറിച്ച ഒമര്‍ അബ്ദുല്ല, റോ, ഐബി ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളും നിങ്ങളുടെ കൂടെയുണ്ടല്ലോ എന്നും ഇത് തെളിയിക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതോടെ റാം മാധവ് താന്‍ നിങ്ങളുടെ ദേശസ്‌നേഹത്തെയല്ല ചോദ്യം ചെയ്തതെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പാക് ഇടപെടലുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിടണം. താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാരിനുമെതിരായ തുറന്ന വെല്ലുവിളിയാണിതെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായാണ് ബാഹ്യ സമര്‍ദ്ദമില്ലെന്ന് നിങ്ങള്‍ വ്യക്തമാക്കിയതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് റാം മാധവ് അറിയിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss