|    Dec 14 Fri, 2018 4:29 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പാക് നിര്‍ദേശമെന്ന് റാം മാധവ്; പൊട്ടിത്തെറിച്ച് ഒമര്‍ അബ്ദുല്ല

Published : 22nd November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: പിഡിപിയുമായി ചേര്‍ന്ന് നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ജമ്മുകശ്മീര്‍ നിയസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടതിന് പിന്നാലെ ബിജെപി നേതാവ് റാം മാധവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയും തമ്മില്‍ വാക് പോര്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് നാഷനല്‍ കോണ്‍ഫറന്‍സ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറായത് പാക് നിര്‍ദേശപ്രകാരമാണെന്ന റാം മാധവിന്റെ വിവാദപരാമര്‍ശത്തോട് ഒമര്‍ അബ്്ദുല്ല രൂക്ഷമായാണു പ്രതികരിച്ചത്. ആരോപണം തെളിയിക്കാന്‍ റാം മാധവിനെ വെല്ലുവിളിച്ച അദ്ദേഹം തെളിയിക്കാനായില്ലെങ്കില്‍
മാപ്പ് പറയണമെന്നും ഒമര്‍ അബ്്ദുല്ല ട്വിറ്റിറിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു മറുപടിയായി ധൃതിപിടിച്ച് പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരാമര്‍ശത്തിന് കാരണമെന്നും താന്‍ ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നും പറഞ്ഞ് റാം മാധവ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും ഒമര്‍ അബ്്ദുല്ല വിട്ടില്ല. ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം നിങ്ങളുടെ പക്കല്‍ റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളുള്ളപ്പോള്‍ ആരോപണം തെളിയിക്കണമെന്നും പൊട്ടിത്തെറിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് നാഷനല്‍ കോണ്‍ഫറന്‍സിന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും അതിനാല്‍ പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും അവര്‍ക്ക് അവിടെനിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയോടെ റാം മാധവ് പറഞ്ഞിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss