|    Aug 21 Tue, 2018 7:20 am
FLASH NEWS
Home   >  National   >  

കരുണാനിധിയുടെ സംസ്‌കാരം: മറീന ബീച്ച് വിട്ടുകൊടുക്കരുതെന്ന് ആര്‍എസ്എസ്

Published : 8th August 2018 | Posted By: sruthi srt

ചെന്നൈ: ആര്‍എസ്എസും ബിജെപിയുമാണ് കരുണാനിധിയുടെ സംസ്‌കാരത്തിന് മറീന ബീച്ച് വിട്ടുകൊടുക്കരുതെന്ന നിലപാടിന് പിന്നിലെന്ന് ഡിഎംകെ. കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം ഒരുക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ വാദത്തിനിടെ ഡിഎംകെ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ, അന്തരിച്ച മുന്‍മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഐഐടിക്ക് സമീപമുള്ള സ്ഥലമാണ് നല്‍കിയത്. സിറ്റിങ് മുഖ്യമന്ത്രിമാരെ മാത്രമാണ് മറീന ബീച്ചില്‍ സംസ്‌ക്കരിച്ചിട്ടുള്ളത്. അതുകൊണ്ട് കരുണാനിധിയ്ക്ക് മറീനാബീച്ച് അനുവദിക്കരുതെന്നും തമിഴ്‌നാട്ടിലെ ആര്‍എസ്എസ് നേതാവും സ്വദേശി ജാഗരണ്‍ മഞ്ച് നേതാവുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കരുണാനിധിയുടെ മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചിട്ടുണ്ട്.പുലര്‍ച്ചെ 5.30ഓടെയാണ് സിഐടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും ഭൗതികശരീരം രാജാജി നഗറിലെത്തിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss