|    Dec 12 Wed, 2018 8:20 am
FLASH NEWS
Home   >  National   >  

പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം; വ്യാജ ചിത്രവുമായി സംഘപരിവാര്‍ പ്രചാരണം

Published : 14th November 2018 | Posted By: basheer pamburuthi

ബെംഗളൂരു: റോഡ് വീതി കൂട്ടാന്‍ പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന വ്യാജപ്രചാരണവുമായി സംഘപരിവാരം രംഗത്ത്. കര്‍ണാടകയിലെ റെയ്ചൂരില്‍ റോഡ് വീതി കൂട്ടാന്‍ പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന് വ്യാജ ഫോട്ടോ സഹിതമാണ് ട്വിറ്ററിലും മറ്റും പ്രചാരണം നടക്കുന്നത്. മോദി ഭക്തനായ
ഉമ ഗാര്‍ഗി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കകം 3000ത്തിലേറെ പേര്‍ ഇത് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 2016ല്‍ ചന്ദ്ര കളറിസ്റ്റ് എന്ന വ്യക്തി ഡിജിറ്റലായി നിര്‍മിച്ച ചിത്രമാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പരിശോധിക്കുന്ന എസ്എം ഹോക്‌സ് ലേയര്‍ ആണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. 2016 മേയ് എട്ടിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ താന്‍ നിര്‍മിച്ചതാണെന്നു അദ്ദേഹം മറുപടി നല്‍കിയതായും എസ്എം ഹോക്‌സ് ലേയര്‍ അറിയിച്ചു. എന്നാല്‍, ചിത്രം വ്യാജമാണെന്ന് അറിഞ്ഞോ അറിയാതെയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല, പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന പ്രചാരണത്തോടെ എല്ലാ പള്ളികളും പൊളിച്ചു പരിശോധിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. നേരത്തേ ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തനെ പോലിസ് ആക്രമിക്കുന്നുവെന്ന വിധത്തില്‍ ഫോട്ടോഷൂട്ട് നടത്തി നിര്‍മിച്ച ചിത്രം ദേശീയതലത്തില്‍ തന്നെ സംഘപരിവാരം വ്യാപക പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss