|    Nov 20 Tue, 2018 4:17 am
FLASH NEWS
Home   >  National   >  

‘മൈസൂര്‍ കടുവ’യുടെ ധീരസ്മരണയില്‍ കര്‍ണാടകയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി

Published : 10th November 2018 | Posted By: afsal ph


ബംഗളൂരു: ‘മൈസൂര്‍ കടുവ’യുടെ ധീര സ്മരണയില്‍ കര്‍ണാടകയിലെങ്ങും ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു. സംഘ്പരിവാര്‍ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ബംഗളൂരു വിധാന്‍ സൗധയിലെ ബാന്‍ക്വിറ്റ് ഹാളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ബിജെപിയുടെയും വിവിധ സംഘ്പരിവാര്‍ സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലായിരുന്നു ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷ പരിപാടികള്‍.
2015ല്‍ കര്‍ണാടക കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചത്. ഇത്തവണ ഘോഷയാത്രയും പ്രകടനവുമില്ലാതെ എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളിലാണ് ആഘോഷം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു നഗരത്തില്‍ പ്രതിഷേധിച്ച 70 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉഡുപ്പിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 12 പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ടിപ്പുസുല്‍ത്താന്‍ ജയന്തിക്കെതിരായ ബിജെപിയുടെ പ്രതിഷേധം പുതിയ സംഭവമല്ലെന്ന് കോണ്‍ഗ്രസ്സ് മന്ത്രി സമീര്‍ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് മറ്റൊരു കോണ്‍ഗ്രസ്സ് മന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. വിദാന്‍ സൗധയിലെത്തിയ രാഷ്ട്രപതി തന്നെ ടിപ്പു ജയന്തിയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍ ജയന്തിക്കെതിരായ ബിജെപി പ്രതിഷേധം സംഘ്പരിവാറിന്റെ വര്‍ഗീയ ദ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ശിവകുമാര്‍ പറഞ്ഞു.
2015ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിന് ആഘോഷത്തിന് തുടക്കം കുറിച്ചത്. സ്വതന്ത്ര്യ സമര പോരാളിയായ മൈസൂര്‍ സുല്‍ത്താനുള്ള ആദരമായാണ് സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ഔദ്യോഗിക ആഘോഷമാക്കിയത്.
2015 മുതല്‍ തന്നെ ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ആര്‍എസ്എസ് തെരുവിലിറങ്ങി. സംഘര്‍ഷത്തിനിടെ അന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടിപ്പു സുല്‍ത്താന്‍ ജയന്തിയോടനുബന്ധിച്ചുള്ള റാലികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss