|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Sports  >  Football  >  

ബെന്‍സേമ ഡബിളില്‍ റയലിന് ജയം

Published : 27th August 2018 | Posted By: jaleel mv


മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ രണ്ടാം മല്‍സരത്തില്‍ യൂറോപ്യന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് ജയം. കേരളത്തില്‍ പ്രീസീസണ്‍ കളിച്ച ജിറോണയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മുട്ടുകുത്തിച്ചത്.
രണ്ടാം പകുതിയില്‍ കരീം ബെന്‍സേമ നേടിയ രണ്ടു ഗോളുകളാണ് റയലിന്റെ ആശ്വാസത്തിന് വക നല്‍കിയത്്. 16ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് ജിറോണയാണ് ആദ്യം മുന്നിലെത്തിയത്. ബോര്‍ഹ ഗാര്‍സിയയാണ് ജിറോണയ്ക്കായി അക്കൗണ്ട് തുറന്നത്. 39ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി നായകന്‍ സെര്‍ജിയോ റാമോസ് റയലിനെ ഒപ്പമെത്തിച്ചു. പിന്നാലെ 52ാം മിനിറ്റില്‍ റയലിന് വീണു കിട്ടിയ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബെന്‍സേമ തന്റെ ആദ്യ ഗോളും ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. അസെന്‍സിയോയെ ഡിഫന്‍ഡര്‍ പെരെ പോണ്‍സ് ഫൗള്‍ ചെയ്തതിനായിരുന്നു റയലിന് പെനല്‍റ്റി ഭാഗ്യം ലഭിച്ചത്. 59ാം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 80ാം മിനിറ്റിലെ ഗോളിലൂടെ ബെന്‍സേമ ഡബിള്‍ തികച്ചതോടെ റയല്‍ വിജയം മുന്നില്‍ കാണുകയായിരുന്നു. ജയത്തോടെ റയല്‍ ലാലിഗ പട്േടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ ബാഴ്‌സക്കും റയലിനും ആറു പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ റയല്‍ മുന്നിലെത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss